തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനിടെ പോളിംഗ് സമയം രാത്രി 8 മണിവരെ നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ച് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ പല പോളിംഗ് ബൂത്തുകളിലും നീണ്ട നിരയാണുള്ളത്. അതുകൊണ്ട് 2 മണിക്കൂർ സമയം കൂടുതൽ നൽകണമെന്നാണ് ആവശ്യം.
വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അടിയന്തര പൊതുഗതാഗത സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പോളിംഗ് ബൂത്തുകളില്‍ സ്ഥിരമായി സന്ദര്‍ശിച്ച് വോട്ടെടുപ്പ് കാര്യക്ഷമമായി നടക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും വിജയ് നിര്‍ദ്ദേശിച്ചു.





