മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ആഘോഷം മാത്രമായി ചെയ്യാനാണ് തീരുമാനം. ചെറിയ രീതിയില്‍ മാത്രമാക്കി കുടമാറ്റവും നടത്തും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചിരുന്നെങ്കിലും പിന്നീട് നടന്ന ഉന്നതതല യോഗത്തിലാണ് പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന ധാരണയിലേക്ക് എത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദുരന്തബാധിതരേയും കുടുംബാംഗങ്ങളേയും മറക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന്റെ പ്രതിനിധികളും യോഗത്തില്‍ അറിയിച്ചു. പൂരത്തിന് നിറപ്പകിട്ടാര്‍ന്ന കുടമാറ്റം 15 മിനിറ്റ് മാത്രം ചെയ്യാനും തീരുമാനമായി. മത്സര കുടമാറ്റം പേരിന് മാത്രം ചെയ്താല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. അതെസമയം ആനകളുടെ എണ്ണത്തില്‍ മാറ്റമില്ല. പാറമേക്കാവിനും തിരുവമ്പാടിക്കും കുടമാറ്റത്തിനുവേണ്ടി 15 ആനകളെയാണ് അണി നിരത്തുക.





