Kerala News

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം: ഇന്ന് മുതൽ 20 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരപ്രദേശങ്ങളിലായി 16 ജൂലൈ 2025 മുതൽ 20 ജൂലൈ 2025 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രധാന ജാഗ്രത നിർദ്ദേശങ്ങൾ:

  • 16-20 ജൂലൈ: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങൾ – 40–60 കിലോമീറ്റർ വരെ കാറ്റ്
  • മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, മാലദ്വീപ് തീരം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അൻഡമാൻ കടൽ തുടങ്ങിയ മേഖലകളിലും ഈ ദിവസങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനാൽ, ഈ പ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും, മുന്നറിയിപ്പുള്ള കടൽമേഖലകളെക്കുറിച്ച് വ്യക്തത നേടാൻ ഭൂപടം പരിശോധിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികൾ, തുറമുഖ അധികൃതർ, തീരദേശ രക്ഷാപ്രവർത്തകർ എന്നിവരും ഈ മുന്നറിയിപ്പ് ഗൗരവത്തോടെ കാണണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *