Education Health India News Politics

സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കമിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്. ഇന്ന് രാവിലെ ചെന്നൈയിലെ ഒരു സ്കൂളിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിയ അദ്ദേഹം അവർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് ക്ലാസ് മുറികൾ സന്ദർശിച്ച മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു.

Agriculture Business Economy India International News Politics

തമിഴ്നാട് ധനകാര്യം: 79,219 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: 79,219 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ടിവികെ സർക്കാരിൻ്റെ കന്നി ബജറ്റിലും തുടർന്ന് നിയമസഭയിൽ നടന്ന വകുപ്പുതല ധനാഭ്യർഥന ചർച്ചകളിലുമായി ആകെ 79,219.06 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് അവതരിപ്പിച്ചത്. സർക്കാരിൻ്റെ ചെലവിടൽ പദ്ധതികൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ സമ്മർദമുണ്ടാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് പ്രഖ്യാപനങ്ങൾ. അതേസമയം, ധനകാര്യ അച്ചടക്കത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ ആവർത്തിച്ചു. വർധിച്ചുവരുന്ന കടബാധ്യതയുടെ പശ്ചാത്തലത്തിൽ, നടപ്പ് സാമ്പത്തിക വർഷം അധികമായി 15,000 കോടി Read More…

India News Politics

വിജയ് പ്രധാനമന്ത്രിയാകണമെന്ന പ്രചാരണം; രാഷ്ട്രീയ യാഥാർത്ഥ്യം അറിയാമെന്ന് കാർത്തി ചിദംബരം

മധുരൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന പ്രചാരണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കാർത്തി പി. ചിദംബരം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്ക് “രാഷ്ട്രീയ യാഥാർത്ഥ്യം അറിയാമെന്ന്” അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ഭരണകക്ഷിയായ TVKയ്ക്കുള്ളിൽ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന മുദ്രാവാക്യം ശക്തമാകുന്ന സാഹചര്യത്തിലാണ് കാർത്തി ചിദംബരത്തിൻ്റെ പ്രതികരണമെന്നത് ശ്രദ്ധേയമായിരിക്കുകയാണ്. മെയ് മാസത്തിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കത്തിന് പിന്തുണ Read More…

India News Politics

കേന്ദ്ര മണ്ഡല പുനർനിർണയ നിർദേശത്തിൽ എംപിമാരുമായി കൂടിക്കാഴ്ചക്കൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കേന്ദ്രസർക്കാർ നിർദേശിച്ച മണ്ഡല പുനർനിർണയ (Delimitation) നടപടിയും അത് തമിഴ്നാടിന് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചെന്നൈയിലെ കലൈവാണർ അരങ്ങത്തിൽ യോഗം ചേരും. കേന്ദ്രത്തിൻ്റെ നിർദിഷ്ട മണ്ഡല പുനർനിർണയ നടപടിയും അതുവഴി സംസ്ഥാനത്തിൻ്റെ പാർലമെൻ്ററി പ്രാതിനിധ്യത്തിന് ഉണ്ടാകാനിടയുള്ള മാറ്റങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, യോഗം ഡിഎംകെ എംപിമാർ ബഹിഷ്‌കരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തമിഴ്നാട് Read More…

Business Economy India News Politics

രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ടിവികെ സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന്

രാഷ്ട്രീയമായി ഏറെ സംഘർഷങ്ങൾ ഉള്ള സാഹചര്യത്തിൽ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് തമിഴ്നാട് നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാന ധനമന്ത്രി എൻ. മേരി വിൽസൺ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് രാവിലെ 10 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. ടിവികെ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റായതിനാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നയങ്ങൾ, വികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് ബജറ്റിൽ പ്രധാന പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. സർക്കാരിന്റെ സാമ്പത്തിക Read More…

Business Economy India News Politics

വൈദ്യുതി നിരക്ക് ക്രമക്കേട്: ടിവികെ സർക്കാരിനെ വിമർശിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സർക്കാർ അധികാരത്തിലെത്തിയത് മുതൽ സംസ്ഥാനത്ത് വൈദ്യുതി മുടക്കവും അമിത വൈദ്യുതി ബില്ലുകളും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉയർന്ന വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് 3.7 ലക്ഷത്തിലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ, ബില്ലുകളിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതുവരെ വൈദ്യുതി ബിൽ അടയ്ക്കുന്നതിനുള്ള അവസാന തീയതി നീട്ടണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. “ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം Read More…

India News Politics

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; തമിഴ്നാട് സർക്കാരിനെതിരെ ബിജെപി

ചെന്നൈ: സംസ്ഥാനത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നുവെന്ന ആരോപണവുമായി തമിഴ്നാട് സർക്കാരിനെതിരെ ബിജെപി രംഗത്ത്. ജനങ്ങൾ ഭയപ്പാടോടെയാണ് ജീവിക്കുന്നതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ബിജെപി ആരോപിച്ചു. ഒരു ദിവസം തന്നെ സംസ്ഥാനത്ത് അഞ്ച് പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിനിരയായതായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 18-ന് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗുമ്മിഡിപ്പൂണ്ടിക്ക് സമീപം മൂന്ന് വയസുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. Read More…

India News Politics

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഭാര്യ സംഗീത ബിജെപിയില്‍ ചേര്‍ന്നോ? സത്യമറിയാം

തമിഴ്‌നാട് മുഖ്യമന്ത്രിയായ സി ജോസഫ് വിജയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് കണ്ടെത്തി. ആന്ധ്രയില്‍ നിന്നാണ് ഇത്തരത്തിലൊരു വ്യാജവാര്‍ത്ത ആദ്യമിറങ്ങിയത്. അതിന് പിന്നാലെ മറ്റ് മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയില്‍ സംഗീത ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഒരു രേഖയും സംഗീതയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ, ബിജെപിയില്‍ നിന്നോ ലഭ്യമായിട്ടില്ല എന്നതാണ് വാസ്തവം. വിജയിയില്‍ നിന്ന് വിവാഹമോചനത്തിനായി സംഗീത കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തമിഴ്‌നാട് നിടമസഭ തെരഞ്ഞെടുപ്പിന് Read More…

India News Politics

‘മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യ സേവകൻ’; അനുയായികളോട് വിജയ്

ചെന്നൈ: താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങളുടെ ‘മുഖ്യ സേവകൻ’ ആയും തമിഴ് ജനതയുടെ യഥാർത്ഥ പ്രതിനിധിയായും പ്രവർത്തിക്കാനാണ് ലക്ഷ്യമെന്നും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. പാർട്ടി പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. അധികാരമല്ല, ജനസേവനമാണ് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനമാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യ സേവകനും തമിഴ് ജനതയുടെ യഥാർത്ഥ പ്രതിനിധിയുമാണ്,” വിജയ് പറഞ്ഞു. അദ്ദേഹത്തിൻ്റെ പരാമർശത്തെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജനക്ഷേമത്തിനും സാമൂഹിക പുരോഗതിക്കും Read More…

India News Politics

മുൻ എഐഎഡിഎംകെ മന്ത്രി വെള്ളമണ്ടി ആർ നടരാജൻ ടിവികെയിൽ ചേർന്നു

മുൻ എഐഎഡിഎംകെ മന്ത്രി വെള്ളമണ്ടി ആർ നടരാജൻ മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേർന്നു. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് അഥവാ ‘ബസ്സി’ ആനന്ദിനെ സന്ദർശിച്ച ശേഷമാണ് നടരാജൻ മേയ് 27ന് ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വം എടുത്തത്. ഈ ആഴ്ച ടിവികെയിൽ ചേരുന്ന അഞ്ചാമത്തെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവാണ് നടരാജൻ. ഇതിന് മുമ്പ് വിമതരായ നാല് എഐഎഡിഎംകെ എംഎൽഎമാർ നിയമസഭാംഗത്വം രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു. Read More…