India News Politics

ആഭ്യന്തരം ഉള്‍പ്പെടെ നിര്‍ണായകവകുപ്പുകള്‍ മുഖ്യമന്ത്രി വിജയ്ക്ക്


തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് വൈകീട്ടാണ് മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ നിര്‍ണായക വകുപ്പുകള്‍ വിജയ് തന്നെയാണ് നിയന്ത്രിക്കുക. മുതിര്‍ന്ന അംഗമായ കെ എ സെങ്കോട്ടയ്യനാണ് ടിവികെ നിയമസഭയിലെ ധനകാര്യമന്ത്രി. ആഭ്യന്തര വകുപ്പ് കൂടാതെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, വനിതക്ഷേമം, യുവജനക്ഷേമം, ശിശുക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, അര്‍ബന്‍ ആന്‍ഡ് വാട്ടര്‍ സപ്ലെ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് വിജയ് തന്നെയാണ്.

ധനകാര്യത്തില്‍ ആശങ്കകള്‍ ഉള്ളതുകൊണ്ടാണ് ഭരണത്തില്‍ മുന്‍ പരിചയമുള്ള കെഎ സെങ്കോട്ടയ്യനെ ധനമന്ത്രിയായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *