Kerala News

ആര് കപ്പില് മുത്തമിടും? സ്‌കൂള് കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള് കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്, എല്ലാ കണ്ണുകളും സ്വര്‍ണക്കപ്പിന്റെ ജേതാവിനെയാണ് ഉറ്റുനോക്കുന്നത്. 117 പവന്‍ സ്വര്‍ണക്കപ്പിനായി തൃശൂരും കണ്ണൂരും കനത്ത പോരാട്ടത്തിലാണ്.

965 പോയിന്റ് നേടി തൃശൂര്‍ ഒന്നാം സ്ഥാനത്ത് മുന്നേറുമ്പോള്, 961 പോയിന്റ് നേടി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും, 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.

ആകെ 249 ഇനങ്ങളിലെ മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ മത്സരങ്ങള്‍ പൂര്‍ത്തിയാകും. സമാപന ചടങ്ങില്‍ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളായി പങ്കെടുക്കും.

സ്കൂള് തലത്തില്, ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്കൂള് വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. തിരുവനന്തപുരം കാര്മല്‍ ഹയര്‍ സെക്കന്ററി സ്കൂള് രണ്ടാം സ്ഥാനത്തും , മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുണ്ട്.

അവസാന ദിവസമായ ഇന്ന് ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്കൂള് വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ്, കഥാപ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *