Kerala News

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്‌കൂൾ കലോത്സവവേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതിഷേധ പ്രകടനങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുന്ന സ്ഥിതിയും ചിലയിടങ്ങളിലുണ്ടായി. ആരോഗ്യകരമായ കലോത്സവ അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കുന്ന രീതിയാണിത്. വിധി നിർണയത്തിനായി വിദ്യാർത്ഥികൾക്ക് സ്‌കൂൾതലം മുതൽതന്നെ അപ്പീൽ നൽകുന്നതിന് അവസരം നൽകിയിട്ടുണ്ട്. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം ആയിരം രൂപ ഫീസോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ എന്നിവർക്ക് Read More…

Kerala News

സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം

ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തു നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സ്‌കൂളുകൾ തമ്മിലാണ് മത്സരം. അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയ്യാറാക്കുന്ന ആയിരം റീലുകൾ സമൂഹ മാധ്യമങ്ങളിൽ സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തും. യുവജനോത്സവസന്ദേശം പൊതുസമൂഹത്തിനു മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സന്ദേശ വീഡിയോകളും കലോത്സവ പ്രചാരണത്തിനുണ്ടാവും. സ്‌കൂളുകൾക്ക് പുറമെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സ്ഥാപനങ്ങളും റീലുകൾ തയ്യാറാക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ Read More…

Kerala News

സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്

അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ മംഗലംകളി, ഇരുളനൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ  ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈസ്‌കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർ സെക്കണ്ടറി വിഭാഗത്തിൽ  നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് Read More…

Kerala News

നടി അഞ്ചു ലക്ഷം ചോദിച്ചതിൽ വിവാദം; പ്രസ്താവന പിന്‍വലിക്കുന്നതായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട്, നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ നടി അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചതായുള്ള പരാമർശം പിന്‍വലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിവാദം തുടരാതിരിക്കാനാണ് തന്റെ പരാമർശം പിന്‍വലിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. “അഞ്ച് ലക്ഷം ചോദിച്ചു, എന്നോട് നേരിട്ടല്ല, പ്രസ് സെക്രട്ടറി രാജീവിനോട് ആണ് പറഞ്ഞത്. വിവാദങ്ങൾ വേണ്ടെന്ന് കരുതി പ്രസ്താവനം പിന്‍വലിക്കുന്നു,” മന്ത്രി പറഞ്ഞു. കലോത്സവത്തിന് ചിട്ടപ്പെടുത്താനായി ആരെയും നിയമിച്ചിട്ടില്ലെന്നും, പ്രമുഖർ പൊതുവെ പ്രതിഫലം വാങ്ങാതെ കലോത്സവ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം Read More…

Kerala News

കലോത്സവം: 10 മിനിറ്റ് നൃത്തത്തിന് 5 ലക്ഷം രൂപ! – നടിക്കെതിരെ മന്ത്രി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനം നൃത്തമികവോടെ അവതരിപ്പിക്കാൻ നടിയോട് 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ, 5 ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇതിനെതിരെ കടുത്ത വിമർശനമുന്നയിച്ച മന്ത്രി, “കലോത്സവങ്ങളിലൂടെ ഉയർന്നവർ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്,” എന്നും കുറ്റപ്പെടുത്തി.ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ നിരവധിയുണ്ടെന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി. Read More…