Kerala News

കലോത്സവം: 10 മിനിറ്റ് നൃത്തത്തിന് 5 ലക്ഷം രൂപ! – നടിക്കെതിരെ മന്ത്രി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനം നൃത്തമികവോടെ അവതരിപ്പിക്കാൻ നടിയോട് 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ, 5 ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇതിനെതിരെ കടുത്ത വിമർശനമുന്നയിച്ച മന്ത്രി, “കലോത്സവങ്ങളിലൂടെ ഉയർന്നവർ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്,” എന്നും കുറ്റപ്പെടുത്തി.ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ നിരവധിയുണ്ടെന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ന‍ൃത്തത്തിൽ വിജയിച്ചതു കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത്.- വി ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *