സ്കൂൾ കലോത്സവവേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതിഷേധ പ്രകടനങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുന്ന സ്ഥിതിയും ചിലയിടങ്ങളിലുണ്ടായി. ആരോഗ്യകരമായ കലോത്സവ അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കുന്ന രീതിയാണിത്. വിധി നിർണയത്തിനായി വിദ്യാർത്ഥികൾക്ക് സ്‌കൂൾതലം മുതൽതന്നെ അപ്പീൽ നൽകുന്നതിന് അവസരം നൽകിയിട്ടുണ്ട്. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം ആയിരം രൂപ ഫീസോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ എന്നിവർക്ക് Read More…
Tag: v shivankutty
ചോദ്യപേപ്പർ ചോർച്ചയന്വേഷിക്കാൻ ആറംഗ സമിതി
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ച്ചകളുണ്ടായിരിട്ടുണ്ടെങ്കിൽ അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ചോദ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കണ്ട് പരാതി നൽകിയിട്ടുണ്ടെന്നും Read More…
കരുതലും കൈത്താങ്ങും : സാധാരണക്കാർക്ക് നീതി ലഭ്യമാക്കുക സർക്കാർ നയം: മന്ത്രി വി.ശിവൻകുട്ടി
സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനുള്ള സർക്കാർ നയമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വർക്കല താലൂക്ക് അദാലത്ത് വർക്കല എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകേന്ദ്രീകൃതവും സുതാര്യമായ ഭരണസംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടാണ് അദാലത്തുകളിൽ ഉൾക്കൊള്ളുന്നത്. ജനങ്ങളുടെ ആശങ്കകൾക്ക് ഫലപ്രദമായ പരിഹാരം ഉറപ്പാക്കുന്നതിനൊപ്പം ഭരണസംവിധാനത്തെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിപരിഹാരം ഭരണത്തിന്റെ ആണിക്കല്ലാണെന്നും അദാലത്തുകൾ ജനങ്ങളുടെ പ്രശ്‌നങ്ങളെ ആത്മാർത്ഥതയോടെ അഭിസംബോധന ചെയ്യുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അപേക്ഷകൾക്ക് സാധ്യമായ പരിഹാരം Read More…
ചോദ്യ ചോര്‍ച്ച: ഡിജിപിക്കു പരാതി നല്‍കി ; പരീക്ഷ റദ്ദാക്കുന്നതില്‍ തീരുമാനം പിന്നീട്
തിരുവനന്തപുരം: പ്ലസ് വണ്‍, പത്താം ക്ലാസ് അര്‍ധ വാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്ലസ്‌വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ ചോര്‍ന്ന സംഭവം ഗുരുതരമെന്ന് മന്ത്രി പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പരീക്ഷ റദ്ദാക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വണ്‍ കണക്ക് പരീക്ഷ. പരീക്ഷയ്ക്കു Read More…
സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്
അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ മംഗലംകളി, ഇരുളനൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈസ്‌കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് Read More…
നടി അഞ്ചു ലക്ഷം ചോദിച്ചതിൽ വിവാദം; പ്രസ്താവന പിന്‍വലിക്കുന്നതായി മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട്, നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ നടി അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചതായുള്ള പരാമർശം പിന്‍വലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിവാദം തുടരാതിരിക്കാനാണ് തന്റെ പരാമർശം പിന്‍വലിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. “അഞ്ച് ലക്ഷം ചോദിച്ചു, എന്നോട് നേരിട്ടല്ല, പ്രസ് സെക്രട്ടറി രാജീവിനോട് ആണ് പറഞ്ഞത്. വിവാദങ്ങൾ വേണ്ടെന്ന് കരുതി പ്രസ്താവനം പിന്‍വലിക്കുന്നു,” മന്ത്രി പറഞ്ഞു. കലോത്സവത്തിന് ചിട്ടപ്പെടുത്താനായി ആരെയും നിയമിച്ചിട്ടില്ലെന്നും, പ്രമുഖർ പൊതുവെ പ്രതിഫലം വാങ്ങാതെ കലോത്സവ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം Read More…
കലോത്സവം: 10 മിനിറ്റ് നൃത്തത്തിന് 5 ലക്ഷം രൂപ! – നടിക്കെതിരെ മന്ത്രി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനം നൃത്തമികവോടെ അവതരിപ്പിക്കാൻ നടിയോട് 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ, 5 ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇതിനെതിരെ കടുത്ത വിമർശനമുന്നയിച്ച മന്ത്രി, “കലോത്സവങ്ങളിലൂടെ ഉയർന്നവർ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്,” എന്നും കുറ്റപ്പെടുത്തി.ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ നിരവധിയുണ്ടെന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി. Read More…
ഐടിഐകളിൽ വനിത ട്രെയിനികൾക്ക് മാസത്തിൽ രണ്ട് ദിവസം ആര്‍ത്തവ അവധി; ശനിയാഴ്ചയിൽ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ വനിത ട്രെയിനികൾക്ക് മാസംയിൽ രണ്ട് ദിവസം ആര്‍ത്തവ അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ, ശനിയാഴ്ച മുഴുവൻ ഐടിഐകളിൽ അവധി ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവണ്‍മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദ്യ ഷിഫ്റ്റ് രാവിലെ 7:30 മുതൽ 3:00 മണി വരെ, രണ്ടാം ഷിഫ്റ്റ് രാവിലെ 10:00 മുതൽ 5:30 മണി വരെ ആയിരിക്കും. ശനിയാഴ്ച Read More…
പണം ഇല്ലെന്നു പറഞ്ഞു പഠനയാത്രയിൽ നിന്ന് കുട്ടികളെ ഒഴിവാക്കരുത്: വി. ശിവൻകുട്ടി
തിരുവനന്തപുരം: പണമില്ലെന്ന കാരണം പറഞ്ഞ് കുട്ടികളെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പഠനയാത്രകളെ വിനോദയാത്രകളാക്കി മാറ്റുകയും ചില സ്കൂളുകൾ അമിത ചെലവുകൾ നിശ്ചയിക്കുകയും ചെയ്യുന്ന പ്രവണത വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും, അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് ബന്ധപ്പെട്ട കമ്മിറ്റികൾ വഹിക്കണമെന്നും നിർദ്ദേശം നൽകി. വ്യക്തിഗത ആഘോഷങ്ങളായി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങിക്കുന്നതും Read More…
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ എ ഐ റിസപ്ഷനിസ്റ്റ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും: മന്ത്രി വി ശിവൻകുട്ടി
നിർമിതബുദ്ധിയുടെ സാങ്കേതികത പ്രവർത്തന വിപൂലീകരണത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മാറിയതായി പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണവും എ ഐ റിസപ്ഷനിസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്നു. എ ഐ റിസപ്ഷനിസ്റ്റിന്റെ ആരംഭത്തോടെ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ജനങ്ങളിലേക്ക് എത്തിക്കാനും, കെൽട്രോൺ ചേർന്ന് അവതരിപ്പിക്കുന്ന “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷൻ Read More…