നിർമിതബുദ്ധിയുടെ സാങ്കേതികത പ്രവർത്തന വിപൂലീകരണത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ ക്ഷേമനിധി ബോർഡായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മാറിയതായി പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണവും എ ഐ റിസപ്ഷനിസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്നു.
എ ഐ റിസപ്ഷനിസ്റ്റിന്റെ ആരംഭത്തോടെ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ജനങ്ങളിലേക്ക് എത്തിക്കാനും, കെൽട്രോൺ ചേർന്ന് അവതരിപ്പിക്കുന്ന “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷൻ പ്ലാറ്റ്ഫോം – കെല്ലി” ഉപയോഗിച്ച്, ഓഫീസിൽ വരുന്ന ആളുകൾക്ക് കിയോസ്‌കിന്റെ സഹായത്തോടെ സേവനങ്ങൾക്കുറിച്ചുള്ള വിവരങ്ങൾ സ്വയം മനസ്സിലാക്കാൻ സാധിക്കും.
ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത് തൊഴിൽ വകുപ്പിന്റെ ജാഗ്രതയുടെ മറ്റൊരു ഉദാഹരണമാണ് മന്ത്രി പറഞ്ഞു
കിയോസ്‌ക് സംവിധാനം ഓരോ ജില്ലാ ഓഫീസിലും ഏർപ്പെടുത്തും, കൂടാതെ, 2024 ഡിസംബർ 31 വരെ കുടിശ്ശിക ഒടുക്കാനുള്ള അവസരം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ചടങ്ങിൽ 197 പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.