തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുതലാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്ന് അറിയിപ്പ്. ഉയർന്ന ചൂടും ഈർപ്പമുള്ള കാലാവസ്ഥയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
- ജാഗ്രതാ നിർദേശങ്ങൾ:
- പകൽ 11 am മുതൽ 3 pm വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക.
- ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക.
- മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക.
- ഇളം നിറമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- പുറത്ത് പോകുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ ഉപയോഗിക്കുക.
- പഴവും പച്ചക്കറികളും കഴിക്കുക; ORS ലായനി ഉപയോഗിക്കുക.
- തീപിടുത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നിർബന്ധം.
- വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കുക.
- വിദ്യാലയങ്ങളിൽ ശുദ്ധജലവും വായു സഞ്ചാരവും ഉറപ്പാക്കുക.
- പകൽ അസംബ്ലികൾ ഒഴിവാക്കുക, സമയക്രമം മാറ്റുക.
- നിർമാണ തൊഴിലാളികൾ, കർഷകർ എന്നിവർക്കും ജോലി സമയം ക്രമീകരിക്കുക.
ചൂട് കൂടുതൽ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപരമായ സൂക്ഷ്മത പുലർത്താനും അടിയന്തര സാഹചര്യങ്ങൾക്ക് തയ്യാറാകാനും നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.





