തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിയ നടപടിയാണ് ആർലേക്കർ തടഞ്ഞത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെയാണ് സർക്കാർ നീക്കിയത്. സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും വിശ്വസ്തരെ രാജ്ഭവനിലേക്ക് നിയമിക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ ഗവർണർ എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്ക് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടു. ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കിയവരെ സുരക്ഷാസേനയിൽ ഉൾപ്പെടുത്തുകയായിരുന്നു.





