Kerala News Politics

ഏപ്രിൽ 9ന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 9ന് എല്ലാ വോട്ടര്‍മാര്‍ക്കും അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചത്.

ബിസിനസ്, വ്യാപാരം, സ്ഥാപനം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ അവധി ബാധകമാണ്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ നിയമം ബാധകമാണ്. എല്ലാവര്‍ക്കും വേതനം നഷ്ടമാകാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു നല്‍കി.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നെത്ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ശമ്പളത്തോടുകൂടിയുള്ള അവധിയാണിതെന്നും അവധിയുടെ പേരില്‍ ശമ്പളം കുറക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ തൊഴിലുടമകള്‍ക്ക് നേരെ പിഴ ചുമത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും താല്‍ക്കാലിക തൊഴിലാളികള്‍ക്കും ഒരേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *