Kerala News Politics

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍

കേരള നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചക്ക് 2.30ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. വൈകീട്ടി 4ന് പ്രധാനമന്ത്രി തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന എന്‍ഡിഎയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അതിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി റോഡ് ഷോയിലും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തില്‍ ആദ്യ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം രാഹുല്‍ Read More…

Kerala News Politics

ഏപ്രിൽ 9ന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 9ന് എല്ലാ വോട്ടര്‍മാര്‍ക്കും അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചത്. ബിസിനസ്, വ്യാപാരം, സ്ഥാപനം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ അവധി ബാധകമാണ്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ നിയമം ബാധകമാണ്. എല്ലാവര്‍ക്കും വേതനം നഷ്ടമാകാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു നല്‍കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നെത്ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ശമ്പളത്തോടുകൂടിയുള്ള അവധിയാണിതെന്നും Read More…