Kerala News Politics

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍


കേരള നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചക്ക് 2.30ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. വൈകീട്ടി 4ന് പ്രധാനമന്ത്രി തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന എന്‍ഡിഎയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അതിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി റോഡ് ഷോയിലും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തില്‍ ആദ്യ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം രാഹുല്‍ കട്ടപ്പനയിലേയും കൊച്ചിയിലേയും പരിപാടികളില്‍ പങ്കെടുക്കും. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ച് എല്‍ഡിഫിനെതിരെയും ഇന്ധന പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനേയും രാഹുല്‍ ഗാന്ഝി കഴിഞ്ഞ പ്രചാരണ പരിപാടികളില്‍ എതിര്‍ത്തിരുന്നു.

കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രാചരണത്തിനായെത്തും. എല്‍ഡിഎഫ് പ്രചാരണങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുന്നതും മുഖ്യമന്ത്രി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *