തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഉജ്വല തുടക്കം. ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പുലർച്ചെ അഞ്ചരയോടെയാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. ദേവഗുരു സങ്കൽപ്പത്തിലുള്ള ശാസ്താവ്, നാഗസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തിൽ വിശ്രമിച്ചതിന് ശേഷം ഏഴരയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശാസ്താവ് വൃദ്ധനാണ് എന്നും, വെയിലേറ്റാൽ തലവേദന വരുമെന്നുമുള്ള സങ്കൽപ്പത്തെ അടിസ്ഥാനപ്പെടുത്തി പൂരം പുലർച്ചെ നടത്തുന്നതാണ്. ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 Read More…
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം നേടി. നിലവിൽ സംസ്ഥാനത്ത് അധികാരത്തിലുള്ള എൽഡിഎഫ് സർക്കാരിനുമെതിരെ ശക്തമായ ജനവിരുദ്ധ സന്ദേശമാണിത് എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. “ഇത് എന്റെ വ്യക്തിപരമായ വിജയം മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ വിജയം too ആണ്,” എന്ന് വിജയത്തിന് ശേഷം ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പിണറായി സർക്കാരിനേതിരായ സംസ്ഥാനത്താകെയുള്ള ജനവികാരം നിലമ്പൂർ ജനത ശക്തമായി പ്രതിഫലിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് എൽഡിഎഫ് ശക്തി പുലർത്തിയിരുന്ന സാഹചര്യത്തിൽ ഈ Read More…
ന്യൂഡൽഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചത്. പ്രതിപക്ഷ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിൽ മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. “പ്രധാനമന്ത്രി അവാസ് യോജനയുടെ കീഴിൽ 3 കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നൽകുകയാണ്. 70 വയസ്സിന് മുകളിലുള്ള 6 കോടി പൗരന്മാർക്ക് ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയിലൂടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു.” രാഷ്ട്രപതി പറഞ്ഞു. “യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാരിന്റെ പ്രത്യേക Read More…