Business Economy India Kerala News Politics

ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിൽ ഇളവ്; ഇടവേള 25 ദിവസമാക്കി

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേള ഗ്രാമീണമേഖലയിൽ 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ എൽപിജി വിതരണ പ്രതിസന്ധി കുറഞ്ഞതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്. ഇനി ഗ്രാമപ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 25 ദിവസം പൂർത്തിയായാൽ അടുത്ത സിലിണ്ടറും ബുക്ക് ചെയ്യാം.

പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ ബുക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *