Culture Kerala News

ഗുരുവായൂരപ്പന് നവീകരിച്ച ദീപസ്തംഭം സമർപ്പിച്ച് ദേവസ്വം മന്ത്രി


ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു. സ്വർണ്ണ പ്രഭയിൽ ഭക്തരുടെ മനം നിറഞ്ഞു. ഇന്നു വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി കെ. മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമർപ്പണം.

119 വർഷങ്ങൾക്ക് മുൻപ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, എം.യു ഷിനിജ
ദീപസ്തംഭം നവീകരണം വഴിപാടായി നിർവ്വഹിച്ച ചെന്നൈ വ്യവസായി സനൽകുമാർ, കുടുംബാംഗങ്ങൾ, ക്ഷേത്രം ഡി.എ എം.രാധ, ഭരണ വിഭാഗം ഡി.എ പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ, എക്സി.എൻജിനീയർ എം.കെ. അശോക് കുമാർ, വി.ബി.സാബു, അസി. മാനേജർ ലെജുമോൾ, ഭക്തർഎന്നിവർ ചടങ്ങിൽ സന്നിഹിതരായി.

നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിച്ച ചെന്നൈ വ്യവസായി സനൽകുമാർ, പ്രവൃത്തി ചെയ്ത നടവരമ്പ് ഉണ്ണിക്കൃഷ്ണൻ മേനോൻ, മറ്റ് പ്രവർത്തികൾ നിർവ്വഹിച്ച ജീവനക്കാർ എന്നിവർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി കെ. മുരളീധരൻ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *