Health Kerala Medical News

ഷിഗെല്ല ബാധ: കേരളത്തിൽ രണ്ട് മരണം കൂടി, മരണസംഖ്യ അഞ്ചായി

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ അഞ്ചായി ഉയർന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവാണ് ഇന്ന് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കുട്ടിയുടെ മരണം.

ജൂൺ 12ന് പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനഫലത്തിൽ നിന്നാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം തടയുന്നതിനായി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. കുട്ടികളിൽ ഗുരുതരമായ വയറിളക്കം, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല.

Leave a Reply

Your email address will not be published. Required fields are marked *