Culture Kerala News

നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനം നാളെ


ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞനിരക്കിൽ മികച്ചതാമസ സൗകര്യം ലഭ്യമാക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം നാളെ ജൂലായ് 31ന് (വെള്ളിയാഴ്ച) നടക്കും. രാവിലെ 9 മണിക്ക് കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും.
ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനാകും. ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ മുഖ്യാതിഥിയായും എം.ജി. രാജമാണിക്കം ഐഎഎസ് (സെക്രട്ടറി,റവന്യു (ദേവസ്വം) & കമ്മീഷണർ ഗുരുവായൂർ ദേവസ്വം), സുനിത അരവിന്ദൻ (ചെയർപേഴ്സൻ, ഗുരുവായൂർ നഗരസഭ) വിശിഷ്ട സാന്നിധ്യമായും പങ്കെടുക്കും.

ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഐഎഎസ്, ദേവസ്വം സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി.ദിനേശൻ നമ്പൂതിരിപ്പാട് (ക്ഷേത്രം തന്ത്രി), സി.മനോജ്, മനോജ് ബി നായർ, കെ .എസ്. ബാലഗോപാൽ, എം. യു ഷിനിജ, വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

Leave a Reply

Your email address will not be published. Required fields are marked *