വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പ (88)യുടെ ആരോഗ്യനില കൂടുതൽ സങ്കീർണമാകുന്നതായി വത്തിക്കാൻ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മാർപ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചിരിക്കുന്നു.
പോളി മൈക്രോബയൽ അണുബാധയെന്ന് മുൻപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സ ആരംഭിച്ചതായി വത്തിക്കാൻ പ്രസ്താവിച്ചു. നേരത്തെ നൽകിയിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയതായും അറിയിച്ചിട്ടുണ്ട്.
ഒരു ആഴ്ചയ്ക്കു മേലായി ശ്വാസകോശ സംബന്ധമായ അണുബാധയാൽ ചികിത്സയിൽ തുടരുന്ന മാർപ്പാപ്പയുടെ ആരോഗ്യനിലക്ക് ആശങ്കയുണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടത്താനിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.





