വത്തിക്കാന്‍: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ച മാര്‍പാപ്പയുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സംസ്‌കാരചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾ വത്തിക്കാൻ സിറ്റിക്ക് പുറത്ത് ഉള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് നടക്കുക. ലോകനേതാക്കളും വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിന് ആയിരിക്കുമെന്ന് വത്തിക്കാന്‍ Read More…
Tag: Pope francis
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച; സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ അന്ത്യവിശ്രമം, നാളെ പൊതുദര്‍ശനം
വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച (ഏപ്രില്‍ 26) നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കും. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. നാളെ രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി വയ്ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ ആണ് പൊതുദര്‍ശനം തുടങ്ങുക. നിലവില്‍ ഭൗതികശരീരം പോപ്പിന്റെ സ്വകാര്യ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാളെ പൊതു Read More…
മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ കലാപരിപാടികള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി, സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച) വയനാട്ടിലും നാളെയായി കാസര്‍കോട്ടും നടത്താനിരുന്ന കലാപരിപാടികള്‍ മാറ്റിവെച്ചു. വയനാട്ടില്‍ ഇന്ന് നടത്താനിരുന്ന പ്രദര്‍ശന ഉദ്ഘാടനം പരിപാടിയും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ദേശീയ Read More…
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനുശോചനം രേഖപ്പെടുത്തി
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അതിയായ ദുഃഖം രേഖപ്പെടുത്തി. മാനവ രാശിയുടെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മാർപ്പാപയുടെ സേവനങ്ങൾ ലോകം എന്നും സ്മരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് ഒരു ക്രിസ്തീയ വിശുദ്ധനാമമാണ്. അതിന് നന്മയുടെ വേറേയും അർത്ഥതലങ്ങളുള്ളതു കൊണ്ടാകാം ഇപ്പോൾ കാലം ചെയ്ത മാർപാപ്പ ആ പേര് സ്വീകരിച്ചത്. എന്നും വേദനിക്കുന്നവരുടേയും വിശക്കുന്നവരുടേയും ഒപ്പം നിന്ന പാപ്പ അതുകൊണ്ടാകാം ക്രിസ്തുവിൻ്റെ ഉയിർപ്പ് ദിനത്തിൽ യുദ്ധങ്ങൾക്കും Read More…
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മന്ത്രി വീണാ ജോർജ് അനുശോചിച്ചു
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചിച്ചു. വിനയം കൊണ്ടും പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരോടുമുള്ള സഹാനുഭൂതി കൊണ്ടും സ്നേഹം കൊണ്ടും കരുണ കൊണ്ടും ജനഹൃദയങ്ങളിൽ സവിശേഷമായ ഇടം നേടിയ ഫ്രാൻസിസ് മാർപാപ്പ നമ്മോട് വിട വാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് ലോകത്തിന് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. ലാളിത്യത്തിന്റേയും എളിമയുടേയും മഹനീയ മാതൃക കൂടിയാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവ് കൂടിയായിരുന്നു. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ Read More…
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
കാരുണ്യത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും സാമൂഹ്യനീതിയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടേയും സന്ദേശമാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിപ്പിടിച്ചത്. പാർശ്വവൽകൃത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും മറ്റുമതങ്ങളോടുള്ള സൗഹാർദ്ദപൂർണ്ണമായ പാരസ്പര്യവും ആഗോള മുതലാളിത്തത്തിനു എതിരെ പുലർത്തിയ കണിശതയാർന്ന വിമർശനവും ഫ്രാൻസിസ് മാർപ്പാപ്പയുടെ സവിശേഷതകളായിരുന്നു. ദരിദ്രരും പാർശ്വവൽകൃതരുമായ ജനവിഭാഗങ്ങളുടെ വിമോചനത്തിനായി അടിയുറച്ച നിലപാടുകൾ അദ്ദേഹം മുന്നോട്ടു വച്ചു. ഭവനരഹിതരും നിർധനരും സമൂഹത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരെ സേവിക്കുക എന്നതായിരിക്കണം സഭയുടെ ധർമ്മമെന്ന് നിരന്തരം പ്രഖ്യാപിച്ചു. ജീവിച്ച ചുറ്റുപാടുകൾ അദ്ദേഹത്തിന് അസമത്വത്തേയും ദാരിദ്ര്യത്തേയും കുറിച്ച് ഉൾക്കാഴ്ച നൽകി. ലോകമാകെ പടരുന്ന Read More…
ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും നിരവധി വിശ്വാസികള്‍ക്ക് ആദ്ധ്യാത്മിക കരുതലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നും (ഇന്ത്യന്‍ സമയം 11.05) ആണ് അന്ത്യം സംഭവിച്ചത്. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ഔദ്യോഗികമായി പാപ്പയുടെ വിയോഗ വിവരം അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍പാപ്പ, തുടര്‍ന്നുള്ള അഞ്ച് ആഴ്ചകളോളം ചികിത്സയില്‍ ആയിരുന്നു. മാര്‍ച്ച് 23നാണ് പാപ്പ വീണ്ടും വത്തിക്കാനിലെത്തിയത്. ചികിത്സയ്ക്ക് Read More…
ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിച്ച് മാര്‍പാപ്പ; ആരോഗ്യനിലയില്‍ പുരോഗതി
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കാതെ ശ്വസിക്കാന്‍ തുടങ്ങിയതായും, രാത്രിയില്‍ അതിന്റെ ആവശ്യമില്ലായ്മയെന്നും അധികൃതർ അറിയിച്ചു. വെന്റിലേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ചെറിയ പ്ലാസ്റ്റിക് ട്യൂബിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിയന്ത്രണാധീനത്തിലായെന്നും, പനിയില്ലെന്നും, രക്തപരിശോധനാ ഫലങ്ങൾ സാധാരണ നിലയിലാണെന്നും വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14-ന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ അദ്ദേഹത്തെ Read More…
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം; കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചു
വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പ (88)യുടെ ആരോഗ്യനില കൂടുതൽ സങ്കീർണമാകുന്നതായി വത്തിക്കാൻ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മാർപ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചിരിക്കുന്നു. പോളി മൈക്രോബയൽ അണുബാധയെന്ന് മുൻപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സ ആരംഭിച്ചതായി വത്തിക്കാൻ പ്രസ്താവിച്ചു. നേരത്തെ നൽകിയിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയതായും അറിയിച്ചിട്ടുണ്ട്. ഒരു ആഴ്ചയ്ക്കു മേലായി ശ്വാസകോശ സംബന്ധമായ അണുബാധയാൽ ചികിത്സയിൽ തുടരുന്ന മാർപ്പാപ്പയുടെ ആരോഗ്യനിലക്ക് ആശങ്കയുണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ Read More…
പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധി സംഘം
കാർഡിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനോരോഹണത്തോടനുബന്ധിച്ചു ബഹു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിച്ച ഇന്ത്യൻ പ്രതിനിധി സംഘം പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. സംഘത്തിൽ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ്, രാജ്യ സഭാംഗം സത് നാം സിംഗ് സന്ധു, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും ഉണ്ടായിരുന്നു.







