Kerala News

പരമാവധി പേർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

‘അനുഭവ സദസ് 2.0′ ദേശീയ ശിൽപശാല പരമാവധി പേർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ സർക്കാരിന്റെ ആരംഭത്തിൽ 2.5 ലക്ഷം ആളുകൾക്കാണ് പ്രതിവർഷം സൗജന്യ ചികിത്സ നൽകിയതെങ്കിൽ 2024ൽ 6.5 ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നൽകിയത്. തുടർച്ചയായി മൂന്ന് വർഷം ഇന്ത്യയിൽ ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കാനുമാണ് ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നത്. കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും യൂണിവേഴ്‌സൽ ഹെൽത്ത് Read More…