ഗുരുവായൂർ ക്ഷേത്രത്തിലേക്കും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലേക്കും സുരക്ഷാ ചുമതല വഹിക്കുന്നതിന് ഒഴിവുള്ള 19 സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് 27.10.2026-ാം തിയതി രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും.
വേതനം -Rs.21,700/-പ്രായപരിധി -40-60(01.01.2026 ആയിരിക്കണം) 60 വയസ്സ് കവിയാത്തവർ.01.01.1966 നും 2.1.1986 നും മദ്ധ്യേ (both dates inclusive)നിയമന കാലാവധി ഉത്തരവ് തിയതി മുതൽ 30.04.2027 കൂടി ആയിരിക്കും. യോഗ്യരെന്ന് കാണുന്നവരെ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനത്തിന് വിധേയമായി പുനർ നിയമനത്തിന് പരിഗണിക്കുന്നതായിരിക്കും.
യോഗ്യതകൾ – സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള Ex-Servicemen (Army, Navy, Airforce, BSF, CISF, ITBP, CRPF, Assam Rifles I GREF) . അരോഗദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ള ഹിന്ദുക്കളായ പുരുഷൻമാരും ആയിരിക്കണം.
വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഡിസ്ചാർജ് സർട്ടിഫിക്കറ്റിൻറെ പകർപ്പ് എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
മേൽപ്രകാരം രേഖകൾ സഹിതം ദേവസ്വം ഓഫീസിൽ രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335, Extn.251,248,235 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാം.





