ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി യു.പി.എസ്.സി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡ്വർടൈസ്മെന്റ് നമ്പർ 12/2026 സംബന്ധിച്ച വിശദമായ വിജ്ഞാപനവും അപേക്ഷകർക്കുള്ള നിർദേശങ്ങളും കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 16, 2026 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിശദമായ നിർദേശങ്ങൾ പാലിച്ചായിരിക്കണം അപേക്ഷ നൽകേണ്ടത്.
Tag: job
തൊഴിലിടങ്ങളിലെ വിവേചനവും വിശ്വാസ നിഷേധവും: നിയമപരമായ പ്രതിരോധവും, പ്രതിഷേധവും…പൗരാവകാശങ്ങളും തൊഴിലിടങ്ങളിലെ യാഥാർത്ഥ്യവും
ഭാരതീയ ഭരണഘടന ഓരോ പൗരനും തുല്യതയും (Article 14), ജീവിക്കാനും ആത്മാഭിമാനത്തിനുമുള്ള അവകാശവും (Article 21), തങ്ങൾക്ക് ഇഷ്ടമുള്ള മതാചാരങ്ങൾ പിൻതുടരാനുള്ള സ്വാതന്ത്ര്യവും (Article 25) ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, സമീപകാലത്തായി നമ്മുടെ നാട്ടിലെ ചില സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപാരി വ്യവസായ സംരംഭങ്ങളിലും ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തൊഴിലെടുക്കുന്നവരുടെ നെറ്റിയിലെ തിലകക്കുറിയോ, കയ്യിലെ പുണ്യചരടുകളോ, സിന്ദൂരമോ മായ്‌ക്കാൻ നിർബന്ധിക്കുകയും, അതേസമയം മറ്റൊരു വിഭാഗത്തിൻ്റെ ആചാരപ്രകാരമുള്ള വസ്ത്രധാരണത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പ് Read More…
വിദ്യാർത്ഥികളെ തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കും: മന്ത്രി ഡോ. ആർ ബിന്ദു
വിദ്യാർത്ഥികളെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കുന്ന പ്രായോഗിക വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സംസ്ഥാനം പിന്തുടരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. തൊഴിൽ അഭിരുചിയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി എക്സ്പീരിയൻഷ്യൽ ലേണിംഗ് പദ്ധതി നടപ്പാക്കിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിദ്യാർത്ഥികൾ സാമൂഹിക വെല്ലുവിളികൾക്കുള്ള സാങ്കേതിക പ്രതിവിധികൾ രൂപപ്പെടുത്തുന്നുണ്ട്. കൃഷി, വ്യവസായ, ആരോഗ്യ മേഖലകളിൽ ഇതിനോടകം നിരവധി പരിഹാരമാർഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സാങ്കേതിക സർവകലാശാലയിൽ Read More…




