അമേരിക്കന്‍ യുദ്ധവിമാനം ഇറാനില്‍ തകര്‍ന്നു വീണു. യുദ്ധവിമാനത്തിലെ പൈലറ്റായിരുന്ന സൈനികന്‍ വിമാനത്തില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് വിമാനത്തില്‍ നിന്ന് ചാടുകയായിരുന്നു. ഈ സൈനികനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇറാന്‍ സൈനികര്‍ ഇതുവരെ സൈനികനെ പിടികൂടിയിട്ടില്ല. സൈനികനെ ജീവനോടെ തന്നെ പോലീസിന് കൈമാറണമെന്നാണ് ഇറാന്‍ സൈന്യം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഇറാനിലെ പര്‍വ്വത പ്രദേശമായ കോഹ്കിലുയേ ആന്റ് ബോയര്‍-അഹമ്മദ് പ്രവിശ്യയിലാണ് സംഭവം നടന്നത്. പൈലറ്റിനെ കണ്ടെത്താനായി ഇറാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും വിവരങ്ങളുണ്ട്. സംഭവത്തെ കുറിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡോയും യുഎസ് ഭരണകൂടവും ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ല.





