India News

ഗവര്‍ണര്‍മാരില്‍ വന്‍മാറ്റം; ആര്‍ലേക്കര്‍ക്ക് തമിഴ്നാട് ഗവര്‍ണറുടെ കൂടി ചുമതല

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരില്‍ വന്‍മാറ്റം നടത്തി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറാക്കി മാറ്റിയപ്പോള്‍, യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിങ് സന്ധുവാണ് പുതിയ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് Read More…

Kerala News

മലയാളം ഇനി ഭരണഭാഷ: സമഗ്ര ഭാഷാ ബില്ലിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവെച്ചു. ഇതോടെ ബിൽ ഉടൻ സംസ്ഥാനത്ത് നിയമമായി പ്രാബല്യത്തിൽ വരും. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ മലയാളത്തിൽ ലഭ്യമാക്കൽ, സർവകലാശാല പാഠ്യപദ്ധതികളിൽ മലയാളം നിർബന്ധമാക്കൽ തുടങ്ങിയ നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ നിയമം. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരം സമഗ്രമായ മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നാം ക്ലാസ് മുതൽ പത്താം Read More…

Kerala News

ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം; ഒപ്പം ബഷീറും ഇംഎംഎസും കെ ആര്‍ നാരായണനും

തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറില്‍ പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ഹിന്ദുമഹാസഭ നേതാവ് വി.ഡി.സവര്‍ക്കറുടെ ചിത്രവും. 2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. ചന്ദ്രശേഖര്‍ ആസാദിന്റെയും, ഡോ.രാജേന്ദ്രപ്രസാദിന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ ആര്‍ നാരായണന്റെ ചിത്രമാണ് ഫെബ്രുവരി പേജിലെ പ്രധാന ചിത്രം. കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്‌കാരികം, ചരിത്രം ഉള്‍പ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറന്‍മുള പൊന്നമ്മ, ലളിതാംബിക അന്തര്‍ജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാര്‍, Read More…

Kerala News

സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി; യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. പുതുക്കിയ വോട്ടര്‍പട്ടികയില്‍ യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണ്. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. Read More…

Kerala News

ഓഗസ്റ്റ് 14 ‘വിഭജന ഭീതി ദിനം’ ആയി ആചരിക്കണം; സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14 ‘വിഭജന ഭീതി ദിനം’ ആയി ആചരിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യ- പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും വിഭജനത്തിന്റെ ഭീകരത തുറന്നു കാട്ടുന്ന നാടകങ്ങള്‍ സംഘടിപ്പിക്കാനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. പരിപാടികളുടെ സംഘാടനത്തിന് വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ Read More…

Kerala News

ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും

ഗുരുവായൂര്‍: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ഭാര്യ അനഘ ആര്‍ലേക്കറും ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ ഏഴുമണിയോടെയാണ് ദമ്പതികള്‍ ദര്‍ശനത്തിനെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനും അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയനും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. ആദ്യം കൊടിമര ചുവട്ടില്‍ നിന്ന് പ്രാര്‍ത്ഥന നടത്തിയ ശേഷം,തുടര്‍ന്ന് നാലമ്പലത്തിലെത്തി പ്രാര്‍ത്ഥിച്ചു. ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു പ്രാര്‍ത്ഥിച്ച ഗവര്‍ണര്‍ കാണിക്ക അര്‍പ്പിക്കുകയും ശ്രീലകത്തില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങുകയും Read More…

Kerala News

കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം

രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭ്യർത്ഥിച്ചു. കേരളത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തു. ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. Read More…

Kerala News

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു

കൽപ്പറ്റ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു. വിവിധ വനവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഗോത്രപർവ്വം 2025 ഗവർണർ ഉദ്ഘാടനം ചെയ്തു. രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം കൽപ്പറ്റയിൽ എത്തുന്ന ഗവർണർ പൂക്കോട് വെറ്റിറനറി സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് ചുണ്ടയിൽ ആനപ്പാറ വട്ടക്കുണ്ട് ഉന്നതി സന്ദർശിച്ചു. വനവാസി ഗ്രാമത്തിലെത്തുന്ന ഗവർണറെ വാദ്യോപകരണങ്ങളോടെ സ്വീകരിച്ചു. തുടർന്ന് ഗോത്രകലകൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.വി.വിജേഷിൻ്റെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചു. വിവിധ ഗോത്ര സംഘടനാ നേതാക്കളുമായി ഗവർണർ ചർച്ച Read More…

Kerala News

നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറണം: ഗവർണർ

സംസ്ഥാനതല വോട്ടർ ദിനാചരണം ഗവർണർ ഉദ്ഘാടനം ചെയ്തു ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന  കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. ദേശീയ വോട്ടർ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിനായി നിതാന്ത പരിശ്രമം നടത്തുന്ന ബൂത്ത് തലം വരെയുള്ള ഉദ്യോഗസ്ഥരെ ഈ വേളയിൽ അഭിനന്ദിക്കുന്നു. ലോകത്ത് Read More…

Kerala News

റിപ്പബ്ലിക് ദിനം: ഗവർണർ രാജ്ഭവനിൽ വിരുന്നൊരുക്കി

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ രാജ്ഭവനിൽ വിരുന്നൊരുക്കി. രാജ്ഭവൻ അങ്കണത്തിൽ പന്തലിട്ടാണ് വിരുന്നൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സ്പീക്കർ എ എൻ ഷംസീർ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പാളയം ഇമാം വി പി ഷുഹൈബ് മൗലവി,  സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ് തുടങ്ങിയ Read More…