India Kerala

വിഴിഞ്ഞ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെ സുധാകരന്‍.

വിഴിഞ്ഞo: തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെ പി സി പ്രസിഡന്റ് കെ സുധാകരന്‍. മര്യാദയുള്ള ഒരു സര്‍ക്കാരല്ലിത്. പ്രതിപക്ഷത്തെ ബഹുമാനിക്കാന്‍ സാധിക്കുന്ന മനസ്സ് വേണം. ആ മനസ്സില്ലാത്ത സര്‍ക്കാരാണ്. പ്രതിപക്ഷത്തിനിത് പുത്തരിയല്ല. തനിക്കതില്‍ പ്രയാസവുമില്ല. പിണറായി വിജയന്‍ കാലഹരണം വന്ന നേതാവാണ്. മരണപ്പെട്ട് നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ പേര് പോലും പറയാന്‍ മനസ്സില്ലായെന്ന് പറഞ്ഞാല്‍ മനസ്സിനകത്ത് എന്താ കിടക്കുന്നതെന്ന് ആലോചിച്ചാല്‍ മതിയെന്നും കെ. സുധാകരന്‍ ഇടുക്കി അടിമാലിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *