India News

ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നതിന് 75 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം നടക്കും. സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ എന്നിവരും പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും.

രാഷ്ട്രപതി സെൻട്രൽ ഹാളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. സംസ്കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകൾ രാഷ്ട്രപതി പ്രകാശനം ചെയ്യും. ഇന്ത്യ സഖ്യവും സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കും, രാഹുൽ ഗാന്ധിയും മല്ലികാർജുന് ഖാർഗെയും വേദിയിൽ ഉണ്ടായിരിക്കും.

വൈകുന്നേരം 4 മണിക്ക് സുപ്രീംകോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. 75-ാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാമ്പ്, നാണയം, ഭരണഘടനയുടെ നിർമ്മാണത്തെ കുറിച്ചുള്ള പുസ്തകം എന്നിവയും പ്രകാശനം ചെയ്യും. “നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം” എന്ന മുദ്രാവാക്യവുമായി രാജ്യത്തുടനീളം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *