തിരുവനന്തപുരം: സപ്ലൈകോ ജയ അരി, പച്ചരി എന്നിവയുടെ സബ്സിഡി വിലയിൽ മൂന്നു രൂപയുടെ വർദ്ധനവ് വരുത്തി. ജയ അരിക്ക് 29 രൂപയും പച്ചരിക്ക് 33 രൂപയുമായിരിക്കും ഇനി സബ്സിഡി നിരക്ക്. ഇതോടൊപ്പം, വന്‍പയറിന്റെ വിലയിൽ നാലു രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി, കിലോഗ്രാമിന് 79 രൂപയായി.
അതേസമയം, വെളിച്ചെണ്ണയുടെ വിലയിൽ കുറവ്. ലിറ്ററിന് 175 രൂപയായിരുന്ന വില ഇപ്പോൾ 8 രൂപ കുറവോടെ 167 രൂപയായി. ജിഎസ്ടി ഒഴികെയുള്ള നിരക്കാണിത്.
വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ച് സബ്സിഡി സാധനങ്ങളുടെ നിരക്കിൽ മാറ്റം വരുത്താനാണിത്. ചെറുപയർ (90 രൂപ), ഉഴുന്ന് (95 രൂപ), വന്കടല (69 രൂപ), തുവര പരിപ്പ് (115 രൂപ), പഞ്ചസാര (33 രൂപ) എന്നിവയുടെ സബ്സിഡി നിരക്കുകൾ നിലനിൽക്കും.