Kerala News

മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം; ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഇന്ന് യോഗം ചേരും. നിലവില്‍ എറണാകുളം മേഖല യൂണിയന്‍ മാത്രമാണ് മില്‍മ ചെയര്‍മാന് ശുപാര്‍ശ നല്‍കിയത്. പാല്‍വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്നാണ് എറണാകുളം മേഖല യൂണിയന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മൂന്നു മേഖലകളുടേയും നിര്‍ദേശം പരിഗണിച്ചശേഷം 30 ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം പാല്‍വില വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കും. പാല്‍വില കൂട്ടേണ്ടി വരുമെന്ന് നേരത്തെ മില്‍മ ചെയര്‍മാന്‍ കെ എസ് മണി സൂചിപ്പിച്ചിരുന്നു. Read More…

Kerala News

ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി; വെളിച്ചെണ്ണയ്ക്ക് കുറവ്

തിരുവനന്തപുരം: സപ്ലൈകോ ജയ അരി, പച്ചരി എന്നിവയുടെ സബ്സിഡി വിലയിൽ മൂന്നു രൂപയുടെ വർദ്ധനവ് വരുത്തി. ജയ അരിക്ക് 29 രൂപയും പച്ചരിക്ക് 33 രൂപയുമായിരിക്കും ഇനി സബ്സിഡി നിരക്ക്. ഇതോടൊപ്പം, വന്‍പയറിന്റെ വിലയിൽ നാലു രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി, കിലോഗ്രാമിന് 79 രൂപയായി. അതേസമയം, വെളിച്ചെണ്ണയുടെ വിലയിൽ കുറവ്. ലിറ്ററിന് 175 രൂപയായിരുന്ന വില ഇപ്പോൾ 8 രൂപ കുറവോടെ 167 രൂപയായി. ജിഎസ്ടി ഒഴികെയുള്ള നിരക്കാണിത്. വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ച് സബ്സിഡി സാധനങ്ങളുടെ നിരക്കിൽ Read More…