തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309/ രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും സപ്ലൈകോ വഴി വിതരണം Read More…
Tag: supplyco
സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍. 31വരെയാണ് ചന്തകള്‍. 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫര്‍ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. Read More…
മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, സപ്ലൈകോയിലൂടെ 25 രൂപ നിരക്കില്‍ 20 കിലോ അരി; ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍
തിരുവനന്തപുരം: സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിലവില്‍ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് നല്‍കുന്നത്. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാക്കും. ഓണത്തോട് അനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് പ്രതിമാസം 20 കിലോ പച്ചരി/പുഴുക്കലരി നല്‍കിയിരുന്നത് സ്ഥിരമായി നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം Read More…
വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 50 കോടി രൂപകൂടി അനുവദിച്ചു
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവൻ അനുവദിച്ചിരുന്നു. ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്. കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് Read More…
വനിതാ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവ്, പ്രിവിലേജ് കാര്‍ഡ്; നിരവധി ഓഫറുകളുമായി സപ്ലൈകോ
തിരുവനന്തപുരം: വനിതാ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കാന്‍ സപ്ലൈകോ. സബ്‌സിഡി ഇതര സാധനങ്ങളുടെ വിലക്കുറവ് നവംബര്‍ 1 മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോ നിലവില്‍ സാധനങ്ങള്‍ക്ക് നല്‍കുന്ന വിലക്കുറവിന് പുറമെയാണ് വനിതാ ഉപഭോക്താക്കള്‍ക്കുള്ള ഈ ഓഫറുകള്‍. വിവിധ ഓഫറുകളും പദ്ധതികളും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു. 250 കോടി രൂപ പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ ആറ് പെട്രോള്‍ പമ്പുകള്‍ Read More…
ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു
തിരുവനന്തപുരം: സപ്ലൈകോ തിങ്കളാഴ്ച മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ച് വില്‍ക്കും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 359 രൂപയും. കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒക്ടോബര്‍ മുതല്‍ എട്ടുകിലോ ശബരി Read More…
സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും
വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എക്ക് നൽകിയ മറുപടിയിൽ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമ സഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയിൽ നിന്ന് 88 രൂപയായും ചെറുപയറിന്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായും കുറയ്ക്കും. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഓണക്കാലത്ത് അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓരോ റേഷൻകാർഡിനും 20 കിലോഗ്രാം Read More…
നാളെയും വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍, റെക്കോര്‍ഡ് വില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം: ഇന്നും നാളെയും (ബുധന്‍, വ്യാഴം) സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്‌പെഷ്യല്‍ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡ് വഴി തിങ്കളാഴ്ച വരെ 150 കോടി രൂപയുടെ റെക്കോഡ് വില്‍പ്പനയുണ്ടായി. 1543 സഹകരണ സ്ഥാപനങ്ങളും കണ്‍സ്യൂമര്‍ഫെഡും നടത്തിയ ഓണം Read More…
സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങള്‍; വന്‍ വിലക്കുറവ്; സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എ.മാരായ ആന്റണി രാജു. കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്,വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം.ജി.രാജമാണിക്യം, പൊതുവിതരണ, ഉപഭോക്തൃകാര്യ കമ്മിഷണര്‍കെ.ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, Read More…
25 രൂപ നിരക്കില്‍ 20 കിലോ അരി, കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ; ഓണ വിപണിയില്‍ ഇടപെടാന്‍ സപ്ലൈകോ
തിരുവനന്തപുരം: വിപണി ഇടപെടലിന്റെ ഭാഗമായി ഓണം പ്രമാണിച്ച് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ബിപിഎല്‍- എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറില്‍ ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുമെന്നും മന്ത്രി അറിയിച്ചു. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ നാലു Read More…




