ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷം അസി. ഡയറക്ടർ സുജാ ചന്ദ്ര പി. ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖം അസി. ഡയറക്ടർ വായിച്ചുകൊടുത്തു. എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. ആധ്യക്ഷ്യം വഹിച്ചു. എഫ് എ സാജുമോൻ എസ്., വി.എസ്. ലേഖ, റിസർച്ച് ഓഫീസർമാരായ കെ. ആർ. സരിതകുമാരി, ദീപ്തി കെ. ആർ., കവിയും പ്രഭാഷകനുമായ ദിലീപ് കുറ്റിയാനിക്കാട്, സുധീർ കെ. എസ്. തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക്, വിൽപ്പന, ഭരണവിഭാഗം, വിജ്ഞാനമുദ്രണം പ്രസ്സ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.
Tag: constitution of india
ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നതിന് 75 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം നടക്കും. സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ എന്നിവരും പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും. രാഷ്ട്രപതി സെൻട്രൽ ഹാളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. സംസ്കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകൾ രാഷ്ട്രപതി പ്രകാശനം ചെയ്യും. ഇന്ത്യ Read More…