Kerala News

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഭരണഘടനാ ദിനം ആഘോഷിച്ചു

        ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച  ഭരണഘടനാ ദിനാഘോഷം അസി. ഡയറക്ടർ സുജാ ചന്ദ്ര പി. ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖം അസി. ഡയറക്ടർ വായിച്ചുകൊടുത്തു.  എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. ആധ്യക്ഷ്യം വഹിച്ചു. എഫ് എ സാജുമോൻ എസ്.,  വി.എസ്. ലേഖ,  റിസർച്ച് ഓഫീസർമാരായ കെ. ആർ. സരിതകുമാരി, ദീപ്തി കെ. ആർ., കവിയും പ്രഭാഷകനുമായ ദിലീപ് കുറ്റിയാനിക്കാട്, സുധീർ കെ. എസ്. തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക്, വിൽപ്പന, ഭരണവിഭാഗം, വിജ്ഞാനമുദ്രണം പ്രസ്സ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *