ആലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. തകഴി കേളമംഗലം സ്വദേശി പ്രിയയും (37) പതിമൂന്ന് വയസ്സുള്ള മകളും ആണ് മരണപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചയ്ക്കാണ് സംഭവം നടന്നത്. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലായാണ് ഇവർ സംഭവസ്ഥലത്ത് എത്തിയത്. ട്രെയിൻ അടുത്തുവരുമ്പോൾ അമ്മയും മകളും മുന്നിൽ കയറി നിന്നതായാണ് പൊലീസിന്റെ നിഗമനം. കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.





