ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ഭീതി. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാടയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 6-ാം വാര്‍ഡില്‍ കോഴിയിലും കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാര്‍ഡുകളിലും പള്ളിപ്പാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താറാവിലും ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിലെ 9 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി Read More…
Tag: alappuzha
ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു; ആലപ്പുഴയില്‍ പക്ഷിപ്പനി
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ Read More…
രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, സര്‍ക്കാര്‍ ധനസഹായം നാല് ലക്ഷം; മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
ആലപ്പുഴ: എരമല്ലൂരില്‍ ഉയരപാതയുടെ ഗര്‍ഡര്‍ തകര്‍ന്ന് വീണ് മരിച്ച് പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കരാര്‍ കമ്പനി ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരചടങ്ങിനായി നാല്‍പ്പതിനായിരം രൂപ കരാര്‍ കമ്പനി ബന്ധുക്കള്‍ക്ക് നല്‍കി. സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചു. രാജേഷിന്റെ മകന്റെ ജോലിക്ക് വേണ്ടി കലക്ടര്‍ ശുപാര്‍ശ ചെയ്യുമെന്ന് അറിയിച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 25 ലക്ഷം രൂപയുടെ ചെക്ക് നാളെ രാജേഷിന്റെ Read More…
ഗര്‍ഡര്‍ പിക്കപ്പ് വാനിന് മുകളിലേക്ക് വീണു; അടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം
ആലപ്പുഴ: അരൂര്‍– തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. രണ്ട് ഗര്‍ഡറുകളാണ് വീണത്. എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. ക്രയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കി പിക്കപ്പ്‌വാനിനുള്ളില്‍ കുടുങ്ങി മരിച്ച ഡ്രൈവറെ പുറത്തെടുത്തു. വാഹനം വെട്ടിമുറിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ വാഹനങ്ങള്‍ കടത്തിവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഉണ്ടായത് വന്‍ സുരക്ഷാവീഴ്ചയാണെന്നും Read More…
ആലപ്പുഴയിലും വാട്ടര്‍ മെട്രോ; സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കും
ആലപ്പുഴ: ആലപ്പുഴ വാട്ടര്‍ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) പദ്ധതി ചുമതല. കൊച്ചി വാട്ടര്‍ മെട്രോയുടെ മാതൃകയിലാണ് പദ്ധതി. കൊല്ലത്തും വാട്ടര്‍ മെട്രോ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പദ്ധതി പ്രദേശം, റൂട്ടുകള്‍, ബോട്ടുകള്‍, ജെട്ടികള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന് ശേഷമാണ് തീരുമാനമെടുക്കുകയെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതും യാത്രക്കാര്‍ Read More…
ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ അവധി. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് വി എസ് അച്യുതാനന്ദന്റെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പൊതുദർശനം പൂർത്തിയാക്കി രാത്രിയോടെ വി എസിന്റെ ഭൗതികദേഹം ആലപ്പുഴ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. Read More…
മകളുടെ രാത്രിസഞ്ചാരത്തെ തുടര്‍ന്ന് കൊലപാതകം: അച്ഛന് പിന്നാലെ അമ്മയും അമ്മാവനും അറസ്റ്റില്‍
ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ സ്വന്തം മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ജോസ്മോന്‍ കഴിഞ്ഞദിവസം പിടിയിലായതിന് പിന്നാലെ, അമ്മ ജെസിയും അമ്മാവന്‍ അലോഷ്യസും ഇനി പൊലീസിന്റെ പിടിയിലായി. എയ്ഞ്ചല്‍ ജാസ്മിന് (26) എന്ന യുവതിയാണ് കുടുംബാംഗങ്ങളുടെ സംയുക്ത നീക്കത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത് താമസിക്കുന്ന ആളുകള്‍ എയ്ഞ്ചലിന്റെ രാത്രിസഞ്ചാരത്തെ കുറിച്ച് മോശമായി സംസാരിച്ചതിനെത്തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ ശേഷം അവളെ ശകാരിച്ച ജോസ്മോനും, തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച് ഞെരിച്ചുവെന്ന് പൊലീസ് Read More…
സംസ്ഥാനത്ത് വീണ്ടും കോളറ മരണം
ആലപ്പുഴ: സംസ്ഥാനത്ത് ഈ വര്‍ഷത്തെ രണ്ടാം കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയിലെ തലവടിയിലെ പി.ജി. രഘു (48) ആണ് കോളറ ബാധിച്ച് മരിച്ചത്. രഘു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പുലര്‍ച്ചെ മരണപ്പെട്ടത്. രണ്ടുദിവസം മുന്‍പ് രക്ത പരിശോധനയിലാണ് രഘുവിന് കോളറ സ്ഥിരീകരിച്ചത്. അതിന് മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. ഉറവിടം ഇതുവരെ വ്യക്തമല്ല, അതിനാല്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രഘുവുമായി സമ്പര്‍ക്കത്തിലായവരെ Read More…
തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ആലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. തകഴി കേളമംഗലം സ്വദേശി പ്രിയയും (37) പതിമൂന്ന് വയസ്സുള്ള മകളും ആണ് മരണപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്കാണ് സംഭവം നടന്നത്. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലായാണ് ഇവർ സംഭവസ്ഥലത്ത് എത്തിയത്. ട്രെയിൻ അടുത്തുവരുമ്പോൾ അമ്മയും മകളും മുന്നിൽ കയറി നിന്നതായാണ് പൊലീസിന്റെ നിഗമനം. കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ Read More…
കളര്‍കോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥി കൂടി മരിച്ചു
കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. എടത്വ സ്വദേശി ആല്‍വിനാണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ കളര്‍കോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളായ മുഹമ്മദ് ഇബ്രാഹീം, ശ്രീദേവ്, മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് നേരത്തെ മരിച്ചവരിൽ ഉൾപ്പെടുന്നത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി Read More…









