ആലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. തകഴി കേളമംഗലം സ്വദേശി പ്രിയയും (37) പതിമൂന്ന് വയസ്സുള്ള മകളും ആണ് മരണപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്കാണ് സംഭവം നടന്നത്. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലായാണ് ഇവർ സംഭവസ്ഥലത്ത് എത്തിയത്. ട്രെയിൻ അടുത്തുവരുമ്പോൾ അമ്മയും മകളും മുന്നിൽ കയറി നിന്നതായാണ് പൊലീസിന്റെ നിഗമനം. കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ Read More…
Tag: suicide
വിദ്യാർത്ഥിയുടെ ആത്മഹത്യ ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്‌കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍
കൊച്ചി: പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോർജ് പി അബ്രഹാം (70) ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഇളംകുളം സ്വദേശിയായ അദ്ദേഹം എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനായിരുന്നു. ഞായറാഴ്ച വൈകുന്നേരം സഹോദരനായ പോളിനൊപ്പം ഫാംഹൗസിലെത്തിയ ഡോ. ജോർജ് കുറച്ച് നേരം തനിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖത്തെത്തുടർന്ന് Read More…
നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ചേലിയ സ്വദേശിനി ആർദ്ര ബാലകൃഷ്ണൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീടിന്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കുളിക്കാന്‍ പോയ ആര്‍ദ്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുകള്‍ നിലയിലെ മുറി പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ ചില്ലുകൾ തകർത്തുനോക്കിയപ്പോഴാണ് ആർദ്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് Read More…





