കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി ചേലിയ സ്വദേശിനി ആർദ്ര ബാലകൃഷ്ണൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീടിന്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു കണ്ടെത്തിയത്.
കുളിക്കാന്‍ പോയ ആര്‍ദ്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുകള്‍ നിലയിലെ മുറി പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ ചില്ലുകൾ തകർത്തുനോക്കിയപ്പോഴാണ് ആർദ്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആർദ്ര കോഴിക്കോട് ലോ കോളേജിലെ അവസാന വർഷ നിയമ വിദ്യാർത്ഥിനിയായിരുന്നു. ഫെബ്രുവരി 2-നായിരുന്നു ആർദ്രയും ഷാനും തമ്മിലുള്ള വിവാഹം. എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മരണകാരണം പൊലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ പൊലീസ്.





