നീറ്റ് യുജി പുനഃപരീക്ഷ നടക്കാ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. അഹമ്മദാബാദ് ന്യൂ റാണിപിലെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. രഹാന്‍ പട്ടേലെന്ന 17 കാരനാണ് ജീവന്‍ നഷ്ടമായത്. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. കിടപ്പുമുറിയോട് ചേര്‍ന്ന ബാല്‍ക്കണിയില്‍ കെട്ടിയിരുന്ന സുരക്ഷ വല മുറിച്ചാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കും ക്രമക്കേട് നടന്ന നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്കും കുട്ടി നേടിയിരുന്നു. നീറ്റ് പരീക്ഷ കഴിഞ്ഞ് സീറ്റ് ലഭിച്ചില്ല എങ്കില്‍ അടുത്ത ഓപ്ഷന്‍ എന്ന നിലയില്‍ ഫാര്‍മസി കോഴ്‌സിനു വേണ്ട അപേക്ഷ ഫോമും വിദ്യാര്‍ത്ഥി പൂരിപ്പിച്ചിരുന്നത് കൊണ്ട് ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





