Education India News Politics

നീറ്റ് പരീക്ഷാ ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് നാലാം ദിവസത്തേക്ക് കടന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി പ്രവർത്തകർ “ഡയപ്പർ ഡൊണേഷൻ ഡ്രൈവ്” സംഘടിപ്പിച്ചു. പ്രതിഷേധക്കാർ ഡയപ്പറുകൾ ഉയർത്തിക്കാട്ടി “ഗോ പ്രധാൻ ഗോ” എന്ന മുദ്രാവാക്യം മുഴക്കിയതായി പാർട്ടി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച ചിത്രങ്ങളിൽ കാണാം. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഡയപ്പറുകളിൽ എഴുതിക്കൊണ്ട് Read More…

Education India News

നീറ്റ്-യുജി 2026 ചോദ്യപേപ്പർ വീണ്ടും ചോർന്നു; വ്യാജപ്രചാരണമാണെന്ന് എൻടിഎ

ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ, പ്രചരിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിലെ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും എൻടിഎ അറിയിച്ചു. സമഗ്രമായ സുരക്ഷാ സംവിധാനങ്ങളുടെയും കർശനമായ നിരീക്ഷണത്തിൻ്റെയും കീഴിൽ പരീക്ഷ വിജയകരമായി നടത്താനായി എന്നും ഏജൻസി വ്യക്തമാക്കി. “നീറ്റ് (യുജി) 2026 സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ എൻടിഎയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആ വീഡിയോ വ്യാജമാണ്. അതിലുള്ള Read More…

Education India News

നീറ്റ് യുജി പുനഃപരീക്ഷ: കടുപ്പമേറി ഫിസിക്സ്

ഇന്ന് നടന്ന നീറ്റ്-യുജി പുനഃപരീക്ഷയിൽ ഫിസിക്സ് വിഷയെ വളരെയേറെ കുഴപ്പിച്ചെന്ന് വിദ്യാർത്ഥികൾ. ബയോളജി എളുപ്പവും കെമിസ്ട്രി ചെറിയ തോതിൽ ബുദ്ധിമുട്ടുള്ളതുമായിരുന്നു. എന്നാൽ ഫിസിക്സിലെ ചോദ്യങ്ങൾ ദൈർഘ്യമേറിയതും സമയ നഷ്ടം ഉണ്ടാക്കുന്നതുമായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ വിലയിരുത്തൽ. ഇതോടെ ഇത്തവണ കട്ട് ഓഫ് മാർക്ക് കുറയാൻ സാധ്യതയുണ്ടെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം, കോട്ടയിലെ വിദ്യാഭ്യാസ വിദഗ്ധർ പരീക്ഷയുടെ മൊത്തത്തിലുള്ള നിലവാരം ശരാശരിയേക്കാൾ ഉയർന്നതാണെന്ന് വിലയിരുത്തി. ഫിസിക്സും കെമിസ്ട്രിയും ആശയാധിഷ്ഠിതമായ ചോദ്യങ്ങളായിരുന്നു. നിരവധി ചോദ്യങ്ങൾ ദൈർഘ്യമേറിയതും സങ്കീർണ്ണവുമായിരുന്നുവെന്നും വിദഗ്ധർ വ്യക്തമാക്കി.

Education India Kerala News

നീറ്റ് പുനഃപരീക്ഷ ഇന്ന്

രാജ്യമെങ്ങും കര്‍ശന സുരക്ഷയില്‍ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 5,440 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷക്ക് വേണ്ടി കര്‍ശന സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സുരക്ഷക്ക് വേണ്ടി അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.മെയ് 3ന് നടന്ന പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഉച്ചക്ക് 2 മുതല്‍ 5.15 വരെയാണ് പരീക്ഷ നടക്കുന്നത്. മുമ്പ് മൂന്ന് മണിക്കൂര്‍ നടത്തിയിരുന്ന പരീക്ഷ ഇപ്പോള്‍ മൂന്ന് മണിക്കൂറും 15 മിനിറ്റുമാണ്. പരീക്ഷക്ക് മുമ്പുള്ള നടപടിക്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായാണ് Read More…

Education India News

നീറ്റ് യുജി പുനഃപരീക്ഷ നാളെ; രാജ്യമെങ്ങും മോക്ക് ഡ്രില്‍

നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കും. ഇതിനോടനുബന്ധിച്ച് ഇന്ന് രാജ്യവ്യാപകമായി തെരഞ്ഞെടുത്ത നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും. രണ്ട് ലക്ഷത്തിലധികം സുരക്ഷ ഉദ്യോഗസ്ഥര്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമാകുമെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷക്രമീകരണങ്ങള്‍ വിലയിരുത്താനാണ് ഇത്തരത്തില്‍ മോക്ക് ഡ്രില്‍ നടത്തുന്നത്,അതെസമയം, ഗാസിയാബാദില്‍ നീറ്റ് പരീക്ഷ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 22കാരന്‍ ജീവനൊടുക്കി. കഴിഞ്ഞ ആറ് തവണ പരീക്ഷ എഴുതി വിജയിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് മരിക്കുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ Read More…

Education India Kerala News

നീറ്റ് പുനഃപരീക്ഷ; നാളെ മോക്ക് ഡ്രില്‍

നീറ്റ് പുനഃപരീക്ഷക്ക് മുന്നോടിയായി നാളെ രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ നടത്തും. പരീക്ഷ നടത്തുന്ന നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി തയ്യാറെടുപ്പുകള്‍ വിലയിരുത്താനായാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന മോക്ക് ഡ്രില്ലില്‍ രണ്ടര ലക്ഷത്തിലധികം സുരക്ഷ ഉദ്യോഗസ്ഥര്‍ ഭാഗമാകും. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ജൂണ്‍ 21നാണ് പുതുക്കിയ പരീക്ഷ നടക്കുന്നത്.അതെസമയം നീറ്റ് പരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് ടെലഗ്രാം ആപ്പിന് കേന്ദ്രസര്‍ക്കാര്‍ താത്ക്കാലിക Read More…

Education India News

നീറ്റ് യുജി പുനഃപരീക്ഷ: ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു

നീറ്റ് യുജി പുനഃപരീക്ഷ നടക്കാ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. അഹമ്മദാബാദ് ന്യൂ റാണിപിലെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. രഹാന്‍ പട്ടേലെന്ന 17 കാരനാണ് ജീവന്‍ നഷ്ടമായത്. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. കിടപ്പുമുറിയോട് ചേര്‍ന്ന ബാല്‍ക്കണിയില്‍ കെട്ടിയിരുന്ന സുരക്ഷ വല മുറിച്ചാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കും ക്രമക്കേട് നടന്ന നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്കും കുട്ടി Read More…

Education India Medical News

ജൂൺ 21-ലെ നീറ്റ് പുനഃപരീക്ഷ നീതിപൂർവവും സുതാര്യവുമായി നടത്തും: ധർമേന്ദ്ര പ്രധാൻ

നീറ്റ് (യുജി) പുനഃപരീക്ഷ ജൂൺ 21ന് നീതിപൂർവവും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പുനൽകി. വിദ്യാർത്ഥികൾ ആത്മവിശ്വാസം കൈവിടാതെ പരീക്ഷയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മേയ് 3ന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്തുന്നത്. ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കരുതെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും Read More…

Education India Medical News

നീറ്റ് റീ-ടെസ്റ്റ്: വിദ്യാർത്ഥികൾക്ക് ഡിടിസി ബസുകളിൽ സൗജന്യ യാത്ര

ജൂൺ 21ന് നടക്കുന്ന നീറ്റ് (യു.ജി) 2026 റീ-ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. സാധുവായ അഡ്മിറ്റ് കാർഡ് ഹാജരാക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. “ജൂൺ 21ന് നടക്കുന്ന നീറ്റ് (യു.ജി) 2026 പരീക്ഷയുടെ റീ-ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി, സാധുവായ അഡ്മിറ്റ് കാർഡ് കാണിക്കുന്നവർക്ക് Read More…

India Medical News

നീറ്റ് ചോദ്യ പേപ്പർ ചോർച്ച രണ്ട് പേരെ അറസ്റ്റ് ചെയത് സിബിഐ

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ലത്തൂരിലെ ഒരു ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് സ്ഥാപനത്തിലെ ഫിസിക്സ് അധ്യാപകനെയും അറസ്റ്റ് ചെയ്തു. മനോജ് ഷിരുരെ എന്ന ഡോക്ടറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പി വി കുൽക്കർണിയിൽ നിന്ന് കെമിസ്ട്രി ചോദ്യങ്ങൾ മൂന്ന് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിൽ മനോജ് ഷിരുരെ നിർണായക പങ്കുവഹിച്ചെന്നാണ് ആരോപണം. അവരിൽ ഒരാൾ ശിവരാജ് മൊട്ടേഗാവങ്കറിൻ്റെ മകനാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ലത്തൂരിലെ റേനുകായ് കരിയർ സെന്റർ Read More…