Education India Kerala News

നീറ്റ് പുനഃപരീക്ഷ; നാളെ മോക്ക് ഡ്രില്‍


നീറ്റ് പുനഃപരീക്ഷക്ക് മുന്നോടിയായി നാളെ രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ നടത്തും. പരീക്ഷ നടത്തുന്ന നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി തയ്യാറെടുപ്പുകള്‍ വിലയിരുത്താനായാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന മോക്ക് ഡ്രില്ലില്‍ രണ്ടര ലക്ഷത്തിലധികം സുരക്ഷ ഉദ്യോഗസ്ഥര്‍ ഭാഗമാകും. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ജൂണ്‍ 21നാണ് പുതുക്കിയ പരീക്ഷ നടക്കുന്നത്.
അതെസമയം നീറ്റ് പരീക്ഷയുടെ സുരക്ഷ കണക്കിലെടുത്ത് ടെലഗ്രാം ആപ്പിന് കേന്ദ്രസര്‍ക്കാര്‍ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *