Education India Kerala News

നീറ്റ് പുനഃപരീക്ഷ ഇന്ന്


രാജ്യമെങ്ങും കര്‍ശന സുരക്ഷയില്‍ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 5,440 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷക്ക് വേണ്ടി കര്‍ശന സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സുരക്ഷക്ക് വേണ്ടി അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.
മെയ് 3ന് നടന്ന പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഉച്ചക്ക് 2 മുതല്‍ 5.15 വരെയാണ് പരീക്ഷ നടക്കുന്നത്. മുമ്പ് മൂന്ന് മണിക്കൂര്‍ നടത്തിയിരുന്ന പരീക്ഷ ഇപ്പോള്‍ മൂന്ന് മണിക്കൂറും 15 മിനിറ്റുമാണ്. പരീക്ഷക്ക് മുമ്പുള്ള നടപടിക്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായാണ് അധികം 15 മിനിറ്റ് അനുവദിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *