സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ ലോഡ് ഷെഡിങ് നീട്ടേണ്ടി വരുമെന്ന് കെഎസ്ഇഹി. വില നിയന്ത്രണം മറി കടന്നും വൈദ്യുതി വാങ്ങിക്കേണ്ടി വരുമെന്നും കെഎസ്ഇബി അറിയിച്ചു. നിലവില്‍ വൈദ്യുതി വാങ്ങാന്‍ 10 രൂപയാണ് ഉയര്‍ന്ന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. വൈദ്യുതിക്ക് വേണ്ടി കെഎസ്ഇബി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും തന്നെ ഈ മാസത്തേക്ക് ബിഡ് നല്‍കിയിട്ടില്ല. മുമ്പ് വായ്പയെടുത്ത വൈദ്യുതി തിരിച്ച് നല്‍കേണ്ടതുണ്ട്. അതുപോലെ തന്നെ റിസര്‍വോയറുകളില്‍ വെള്ളം കുറഞ്ഞതുമാണ് കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ ഈ മാസം 30 വരെ വൈകുന്നേരം ആറ് മുതല്‍ രാത്രി 12 വരെ പരിമിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി മുമ്പ് അറിയിച്ചിരുന്നു.





