Education India News Politics

നീറ്റ് പരീക്ഷാ ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് നാലാം ദിവസത്തേക്ക് കടന്നു.

പ്രതിഷേധത്തിൻ്റെ ഭാഗമായി പ്രവർത്തകർ “ഡയപ്പർ ഡൊണേഷൻ ഡ്രൈവ്” സംഘടിപ്പിച്ചു. പ്രതിഷേധക്കാർ ഡയപ്പറുകൾ ഉയർത്തിക്കാട്ടി “ഗോ പ്രധാൻ ഗോ” എന്ന മുദ്രാവാക്യം മുഴക്കിയതായി പാർട്ടി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച ചിത്രങ്ങളിൽ കാണാം.

ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഡയപ്പറുകളിൽ എഴുതിക്കൊണ്ട് പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് പാർട്ടി മുൻപ് അനുയായികളോട് അഭ്യർഥിച്ചിരുന്നു. “Diaper A Day Keeps Leaks Away” (ഡയപ്പർ ശീലിക്കൂ ചോർച്ച അകറ്റൂ) എന്ന പേരിലാണ് പ്രചാരണം സംഘടിപ്പിച്ചത്.

ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സി.ജെ.പി സമരം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *