ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് ഈ കൊടും കുറ്റവാളിക്ക് ഒറ്റയ്ക്ക് ജയിൽ ചാടാൻ സാധിക്കില്ല ആരെങ്കിലും സഹായിക്കാതേ ഇത്തരത്തിലൊരു കാര്യം ചെയ്യാൻ ഒരു കൈയില്ലാത്ത പ്രതിക്ക് സാധിക്കില്ല നാട്ടുകാരാണ് പ്രതിയെ പിടിച്ചത് ഇത് പോലീസിന്റെയും ഭരണകൂടത്തിന്റെയും വീഴ്ചയാണ്. ജയിൽ ഉപദേശക സമിതി 11മണി വരെയും അതിനെതിരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല കണ്ണൂരിലെ കൊടും ക്രിമിനലുകൾക്കെല്ലാം വഴിവിട്ട സഹായമാണ് ജയിൽ ഉപദേശക സമിതിയുടെ മൗനാനുവദത്തോടെ നടക്കുന്നത് ഇതിന് ആഭ്യന്തരവകുപ്പും മറുപടി പറയണം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഇതിനു മറുപടി പറയണം. ജുഡീഷ്യൽ അന്വേഷണം നടക്കണം എന്ന് ബിജെപി ആവശ്യപ്പെടുന്നു തൃശൂർ നടന്ന പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയിലാണ് കരട് വോട്ടർ പട്ടിക വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടതുപക്ഷത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത് ഓൾ പാർട്ടി മീറ്റിങ്ങിൽ ഫിസിക്കൽ വെരിഫിക്കേഷൻ വേണ്ട എന്ന് ആവശ്യപ്പെട്ടതാണ് എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കമ്മീഷൻ എടുത്തത്. ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുന്ന ഉദ്യോഗസ്ഥർക്കും എന്ത് അട്ടിമറിയും ചെയ്യാവുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഒരു ഡിവിഷനിലെ 60 ഉം70 ഉം വോട്ടുകളാണ് മറ്റു പല ഡിവിഷനുകളിലേക്ക് മാറിപ്പോയിരിക്കുന്നു. മതേതര സർക്കാര് എന്നു പറഞ്ഞു മതസംഘടനയ്ക്ക് കീഴടങ്ങുന്ന നിലപാടാണ് സ്കൂൾ സമയത്തിന്റെ കാര്യത്തിൽ എൽഡിഎഫ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പരിചയമുള്ള ആരെയും ചർച്ചയ്ക്ക് വിളിക്കാതെ സമസ്തയെ പോലുള്ള മത സംഘടനകളുടെ അഭിപ്രായമാണ് സർക്കാർ തേടുന്നത് ഇത് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ളതാണ് എന്ന് എം ടി രമേശ് പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് സിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി, അജി ഘോഷ് എന്നിവർ പങ്കെടുത്തു.





