Education India News

നീറ്റ് യുജി പുനഃപരീക്ഷ നാളെ; രാജ്യമെങ്ങും മോക്ക് ഡ്രില്‍


നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കും. ഇതിനോടനുബന്ധിച്ച് ഇന്ന് രാജ്യവ്യാപകമായി തെരഞ്ഞെടുത്ത നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും. രണ്ട് ലക്ഷത്തിലധികം സുരക്ഷ ഉദ്യോഗസ്ഥര്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമാകുമെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷക്രമീകരണങ്ങള്‍ വിലയിരുത്താനാണ് ഇത്തരത്തില്‍ മോക്ക് ഡ്രില്‍ നടത്തുന്നത്,
അതെസമയം, ഗാസിയാബാദില്‍ നീറ്റ് പരീക്ഷ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 22കാരന്‍ ജീവനൊടുക്കി. കഴിഞ്ഞ ആറ് തവണ പരീക്ഷ എഴുതി വിജയിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് മരിക്കുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ വിദ്യാര്‍ത്ഥി പറയുന്നുണ്ട്. ജിതിന്‍ കുമാറെന്നയാളാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *