കേരളത്തില്‍ ഇന്നലെ 13,539 പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. 2734 പേര്‍ക്കാണ് ജില്ലയില്‍ പനി ബാധിച്ചത്. ഇന്നലെ 98 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 303 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
എലിപ്പനി ബാധിച്ച് 21 പേരും മലേറിയ ബാധിച്ച് നാല് പേരും ഷിഗെല്ല ബാധിച്ച് 10 പേരും ചികിത്സ തേടി. 39 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരവും, മൂന്ന് പേര്‍ക്ക് ചിക്കുന്‍ഗുനിയയും 109 പേര്‍ക്ക് ചിക്കന്‍പോക്‌സും ഒരാള്‍ക്ക്‌പേ വിഷബാധയും ഒരാള്‍ക്ക് ചെള്ള് പനിയും സ്ഥിരീകരി്ച്ചു.
അതെസമയം കോഴിക്കോട് പനി ബാധിച്ച സ്ത്രീ മരിച്ചു. മാവൂര്‍ സ്വദേശിയായ സുനിതയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.





