Health Kerala Medical News

മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമീബിക് മസ്തിഷ്‌കജ്വാരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം കുളത്തൂ്പുഴ സ്വദേശിനി ചന്ദ്രിക(60) ആണ് മരിച്ചത്. രോഗ ലക്ഷണങ്ങള്‍ കഠിനമായതിനെ തുടര്‍ന്ന് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Health Kerala Medical News

സംസ്ഥാനത്ത് പിടിമുറുക്കി പനി; കോഴിക്കോട് പനി ബാധിച്ച സ്ത്രീ മരിച്ചു

കേരളത്തില്‍ ഇന്നലെ 13,539 പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. 2734 പേര്‍ക്കാണ് ജില്ലയില്‍ പനി ബാധിച്ചത്. ഇന്നലെ 98 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 303 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനി ബാധിച്ച് 21 പേരും മലേറിയ ബാധിച്ച് നാല് പേരും ഷിഗെല്ല ബാധിച്ച് 10 പേരും ചികിത്സ തേടി. 39 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരവും, മൂന്ന് പേര്‍ക്ക് Read More…

Health Kerala Medical News

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആദ്യ യോഗം നാളെ നടക്കും

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാളെ ആദ്യ യോഗം ചേരും. തിരുവനന്തപുരത്ത് വെച്ചാണ് ഹൈപവര്‍ കമ്മിറ്റിയുടെ യോഗം ചേരുന്നത്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യ യോഗം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ എന്നിവര്‍ ആദ്യ യോഗത്തില്‍ പങ്കുചേരും. പകര്‍ച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്. ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കോഴിക്കോട് 3 പേര്‍ക്കും തിരുവനന്തപുരം, Read More…

Health Kerala Medical News

മാലിന്യമുക്ത കേരളം: പകർച്ചവ്യാധികൾക്കെതിരായ സമഗ്ര പാരിസ്ഥിതികവും കാർഷികവുമായ അതിജീവന പോരാട്ടം

കേരളം ഇന്ന് കടന്നുപോകുന്നത് അത്യന്തം ഗൗരവകരമായ ഒരു ആരോഗ്യ പ്രതിസന്ധിയിലൂടെയാണ്. എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനികൾ എന്നിവയുടെ തുടർച്ചയായ വ്യാപനം സംസ്ഥാനത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുന്നു. നമ്മുടെ നാട് നേരിടുന്ന ഈ മാരകമായ പകർച്ചവ്യാധികളുടെ ഉറവിടം വെറും ആശുപത്രികൾക്കോ ചികിത്സാ കേന്ദ്രങ്ങൾക്കോ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, അശ്രദ്ധമൂലം ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന വയലുകളിലും മലിനജല ചാലുകളിലും ആണ് ഇവയുടെ ഉത്ഭവം. ഈ വിപത്തിനെ ശാശ്വതമായി ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്താൽ ഒരു Read More…

Health Kerala News

പനിക്ക് സ്വയം ചികിത്സ ഒഴിവാക്കുക: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പനിക്കു സ്വയം ചികിത്സയെ ആശ്രയിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. എലിപ്പനി, ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കും ജലജന്യ രോഗങ്ങൾക്കും അതീവ ജാഗ്രത വേണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പും സർക്കാർ, സ്വകാര്യ ആശുപത്രികളും എലിപ്പനി സംശയമുള്ളവർക്കായി പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രിയുടെ നിർദേശമുണ്ട്. മലിന ജലത്തിലിറങ്ങുന്നവർ ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾ നിർബന്ധമായും കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രി Read More…