അമീബിക് മസ്തിഷ്‌കജ്വാരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം കുളത്തൂ്പുഴ സ്വദേശിനി ചന്ദ്രിക(60) ആണ് മരിച്ചത്. രോഗ ലക്ഷണങ്ങള്‍ കഠിനമായതിനെ തുടര്‍ന്ന് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.





