ഇന്ന് നടന്ന നീറ്റ്-യുജി പുനഃപരീക്ഷയിൽ ഫിസിക്സ് വിഷയെ വളരെയേറെ കുഴപ്പിച്ചെന്ന് വിദ്യാർത്ഥികൾ. ബയോളജി എളുപ്പവും കെമിസ്ട്രി ചെറിയ തോതിൽ ബുദ്ധിമുട്ടുള്ളതുമായിരുന്നു. എന്നാൽ ഫിസിക്സിലെ ചോദ്യങ്ങൾ ദൈർഘ്യമേറിയതും സമയ നഷ്ടം ഉണ്ടാക്കുന്നതുമായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ വിലയിരുത്തൽ.
ഇതോടെ ഇത്തവണ കട്ട് ഓഫ് മാർക്ക് കുറയാൻ സാധ്യതയുണ്ടെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം, കോട്ടയിലെ വിദ്യാഭ്യാസ വിദഗ്ധർ പരീക്ഷയുടെ മൊത്തത്തിലുള്ള നിലവാരം ശരാശരിയേക്കാൾ ഉയർന്നതാണെന്ന് വിലയിരുത്തി. ഫിസിക്സും കെമിസ്ട്രിയും ആശയാധിഷ്ഠിതമായ ചോദ്യങ്ങളായിരുന്നു. നിരവധി ചോദ്യങ്ങൾ ദൈർഘ്യമേറിയതും സങ്കീർണ്ണവുമായിരുന്നുവെന്നും വിദഗ്ധർ വ്യക്തമാക്കി.





